കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?

കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?
Nov 12, 2024 10:12 AM | By PointViews Editr

കൊട്ടിയൂർ (കണ്ണൂർ): ചപ്പമലയിലെ റീലൊക്കേഷൻ പദ്ധതി വിവാദമായി മാറിയ സാഹചര്യത്തിൽ ഇന്ന് 2 മണിക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരും ചപ്പമലയിലെ കർഷകരും തമ്മിൽ നേരിട്ട് ചർച്ച നടത്തും. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചർച്ച. വനത്തോട് നേരിട്ട് അതിരിടുന്ന കൃഷിയിടങ്ങൾ പലതും ഏറ്റെടുക്കാതെ വനത്തിൽ നിന്ന് അകലെയുള്ള പലരുടെയും ഭൂമി ഏറ്റെടുത്തതും പദ്ധതിയിൽ നിർദ്ദേശിക്കപ്പെടാത്ത റീച്ച് തിരിക്കലും ചർച്ചയിൽ വിഷയമാകും. കാടായി മാറിയ ഏറ്റെടുത്ത ഭൂമിക്കും വനത്തിനും ഇടയിൽ പെട്ട് വന്യജീവി ആക്രമണത്തെ ഭയന്ന് കഴിയേണ്ടി വരുന്ന കർഷകർക്ക് സമയബന്ധിതമായി പണം നൽകി ഭൂമി ഏറ്റെടുക്കുക എന്നതാണ് വനം വകുപ്പ് ഇനി ചെയ്യേണ്ട ഒരു കാര്യം. വ്യവസ്ഥകളിൽ പെടാത്ത റീച്ച് തിരിക്കലും അതിലേക്ക് ആളുകളെ ചേർക്കലും ഒഴിവാക്കലും ഒക്കെ ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെയും അതിൽ പങ്ക് ചേർന്നവർക്കെതിരെയും അന്വേഷണം ആവശ്യപ്പെടാവുന്നതും നടപടി സ്വീകരിക്കേണ്ടതുമാണ്. ബഫർസോൺ വിഷയം, പരിസ്ഥിതി ലോല മേഖല, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കൽ എന്നിവയുടെ നിഴലിൽ ഉള്ള കൊട്ടിയൂർ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വനം പരിസ്ഥിതി വകുപ്പിൻ്റെ ഗുഢലക്ഷ്യമാണോ ഈ തരം പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന ആക്ഷേപവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പക്ഷെ അത്തരം ആവശ്യം ഉയരാൻ സാധ്യത കുറവാണ്. കാരണം വനത്തിൽ കുടുങ്ങിപ്പോയ കർഷകകുടുംബങ്ങളെ രക്ഷപ്പെടുത്തുക എന്നതാണ് പ്രധാനം. അതിന് പ്രാമുഖ്യം കൽപ്പിക്കുന്ന ചർച്ചയ്ക്കാകും ശ്രമം. മുതലെടുപ്പുകൾ നടത്തിയവരെ കുറിച്ച് യോഗത്തിൽ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കൊട്ടിയൂരിലെ കർഷകർ.

Farmers and forest officials face to face today. Does the relocation prove to be nava-ray?

Related Stories
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

Nov 13, 2024 05:29 PM

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന്...

Read More >>
ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ

Nov 13, 2024 02:30 PM

ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ

ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി...

Read More >>
സംസ്ഥാനത്ത് എലിപ്പനി, ഡങ്കിപ്പനി മരണങ്ങൾ വർധിക്കുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി.

Nov 13, 2024 12:27 PM

സംസ്ഥാനത്ത് എലിപ്പനി, ഡങ്കിപ്പനി മരണങ്ങൾ വർധിക്കുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി.

സംസ്ഥാനത്ത് എലിപ്പനി, ഡങ്കിപ്പനി മരണങ്ങൾ വർധിക്കുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്...

Read More >>
Top Stories